സിറ്റിയുടെ മുന്നിലേക്ക് ഇന്ന് വെസ്റ്റ്‌ ബ്രോം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവിശ്വസീനായ്‌ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ എതിരാളികൾ വെസ്റ്റ് ബ്രോംവിച് ആൽബിയൻ. പ്രീമിയർ ലീഗിൽ ഒന്നാമത് നിൽക്കുന്ന സിറ്റി 13 ആം സ്ഥാനത്തു നിൽക്കുന്ന വെസ്റ്റ് ബ്രോമിനെ തട്ടകമായ “ദി ഹൗതോണ്സ്” സ്റ്റേഡിയത്തിൽ ആണ് നേരിടുന്നത്.

9 മത്സരങ്ങളിൽ എട്ടും വിജയിച്ച പെപ്പിന്റെ സിറ്റി എതിരാളികളുടെ വലയിൽ 32 ഗോളുകൾ ആണ് നിക്ഷേപിച്ചിട്ടുള്ളത്, അതെ സമയം വഴങ്ങിയത് 4 ഗോളുകൾ മാത്രവും. നേരിട്ട ടീമുകളെയെല്ലാം തകർത്തെറിയുന്ന സിറ്റിക്ക് വെസ്റ്റ് ബ്രോമിനെ തോൽപ്പിക്കുക എന്നത് ഈ ഫോമിൽ ആയാസകരമാവില്ല. അഗൂറോ തന്നെയായിരിക്കും മുന്നേറ്റനിരയിൽ ഉണ്ടാവുക, ഹെസൂസിനു ഇന്നും ബെഞ്ചിൽ തന്നെയായിരിക്കും സ്ഥാനം. മധ്യനിരയിൽ ഡിബ്ര്യുനും സില്വയും തന്നെയായിരിക്കും കളി നിയന്ത്രിക്കുക.

മറുവശത്ത് ടോണി പുലിസിനു കാര്യങ്ങൾ അത്ര സുഖകരമല്ല, കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ വെസ്റ്റ് ബ്രോമിന് കഴിഞ്ഞിട്ടില്ല. മൂന്നു തോൽവിയും മൂന്നു സമനിലയും ആയിരിന്നു മത്സര ഫലങ്ങൾ. ടീം ഗോളടിക്കാൻ മറക്കുന്നതാണ് ടോണിപുലീസിനു തലവേദനയാവുന്നത്. ഇതുവരെ 7 ഗോളുകൾ മാത്രമാണ് വെസ്റ്റ് ബ്രോമിൻറെ അകൗണ്ടിൽ ഉള്ളത്. സിറ്റിക്കെതിരെ കൂടുതൽ ഗോളുകൾ വഴങ്ങാതെ നിൽക്കുക എന്നത് തന്നെയായിരിക്കും ടോണി പുലിസിന്റെ ലക്‌ഷ്യം, അത് കൊണ്ട് തന്നെ “പാർക്കിംഗ് ദി ബസ്” ടാക്ടിസ് എടുത്താലും അതിശയോക്തിയുണ്ടാവില്ല.

വെസ്റ്റ് ബ്രോമിനെ കഴിഞ്ഞ 11 തവണ ലീഗിൽ ഏറ്റുമുട്ടിയപ്പോളും തോൽപിച്ച സിറ്റി കഴിഞ്ഞ മാസം നടന്ന കരബാവോ കപ്പിലും പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമയം 7.30നു ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീമിയർ ലീഗിൽ തീപാറും പോരാട്ടം; യുണൈറ്റഡ് സ്പർസിനെതിരെ
Next articleഹഡേഴ്‌സ്ഫീൽഡിനെ പ്രതിരോധിക്കാൻ ലിവർപൂളിനാവുമോ ?