വംശീയാധിക്ഷേപം : വെസ്റ്റ് ബ്രോം താരത്തിനെതിരെ നടപടിക്ക് സാധ്യത

ബ്രൈറ്റൻ താരം ഗെയ്റ്റൻ ബോങ്ങിനെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി. ഇതിനെ തുടർന്ന് വെസ്റ്റ് ബ്രോം താരം ജെ റോഡ്രിഗസിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചു. ജനുവരി 13ന് നടന്ന മത്സരത്തിലാണ് റോഡ്രിഗസ് ബോങ്ങിനെ വംശീയമായി അധിക്ഷേപിച്ചത് എന്നാണ് ആരോപണം. താരവും വെസ്റ്റ് ബ്രോമും ആരോപണം നിഷേധിച്ചിട്ടുണ്ട്.

മത്സരത്തിനിടെ തന്നെ ബോങ് റഫറി മാർട്ടിൻ അറ്റ്കിൻസണെ സംഭവം അറിയിച്ചിരുന്നു. തുടർന്നാണ് എഫ്.എ അന്വേഷണത്തിന് തീരുമാനമെടുത്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ താരത്തിന് അഞ്ചു മത്സരങ്ങളിൽ നിന്ന് വരെ വിലക്ക് നേരിടേണ്ടി വരും. വിഷയത്തിൽ പ്രതികരിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോഡ്രിഗസിനു 16ആം തിയ്യതി വരെ സമയം നൽകിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version