Site icon Fanport

വെസ്റ്റ് ബ്രോമിന്റെ ദുരിതം തുടരുന്നു, ന്യൂകാസിലിനോടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ വെസ്റ്റ് ബ്രോമിന്റെ ദുരിതം തുടങ്ങുകയാണ്. ഇന്ന് ന്യൂലാസിലിനോടും വെസ്റ്റ് ബ്രോം പരാജയപ്പെട്ടു. 12 ലീഗ് മത്സരങ്ങൾക്ക് ഇടയിലെ വെസ്റ്റ് ബ്രോമിന്റെ എട്ടാം പരജയമാണിത്. ആകെ ഒരു വിജയമേ ബിലിചിന്റെ ടീം ഇതുവരെ നേടിയിട്ടുള്ളൂ‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് വിജയിച്ചത്.

ഇന്ന് മത്സരം തുടങ്ങി 19 സെക്കൻഡിൽ തന്നെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് എടുത്തു. ആൽമിറോൺ ആണ് കലി തുടങ്ങി ഉടൻ തന്നെ ഗോൾ കണ്ടെത്തിയത്. ഈ സീസണിലെ ലീഗിലെ ഏറ്റവും വേഗം കൂടിയ ഗോളാണിത്. രണ്ടാം പകുതിയിൽ ഫർലോങിന്റെ ഒരു ഗംഭീര സ്ട്രൈക്ക് വെസ്റ്റ് ബ്രോമിന് സമനില നേടിക്കൊടുത്തു. പക്ഷെ സബ്ബായി എത്തിയ ഗെയ്ല് ന്യൂകാസിലിന് ഒരു ഹെഡറിലൂടെ വിജയവും മൂന്ന് പോയിന്റും നൽകി. വിജയത്തോടെ 17 പോയിന്റുമായി ന്യൂകാസിൽ 11ആം സ്ഥാനത്ത് എത്തി. വെസ്റ്റ് ബ്രോം 6 പോയിന്റുമായി 19ആം സ്ഥാനത്താണ് ഉള്ളത്.

Exit mobile version