ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ലീഗിലെ അവസാനക്കാര്‍

- Advertisement -

2-0 നു മുന്നിട്ട് നിന്ന ശേഷം വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങി ലിവര്‍പൂള്‍. 78ാം മിനുട്ട് വരെ രണ്ട് ഗോള്‍ ലീഡുമായി ലിവര്‍പ്പൂള്‍ മുന്നിലായിരുന്നു. മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പോയിന്റ് പട്ടികയില്‍ ഒപ്പമെത്താമെന്ന ക്ലോപിന്റെ മോഹങ്ങള്‍ക്കാണ് ഇന്ന് തിരിച്ചടിയേറ്റത്. നാലാം മിനുട്ടില്‍ ഡാനി ഇംഗ്സ് നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു ലിവര്‍പൂള്‍ മുന്നിലായിരുന്നു. 72ാം മിനുട്ടിലാണ് സാല സീസണിലെ തന്റെ 41ാം ഗോളും ലീഗിലെ 31ാം ഗോളും നേടിയത്. എന്നാല്‍ 78, 88 മിനുട്ടുകളില്‍ ഗോളുകള്‍ മടക്കി വെസ്റ്റ് ബ്രോം ലിവര്‍പ്പൂളിനെ സമനിലയില്‍ കുരുക്കുകയായിരുന്നു.

ജേക്ക് ലിവര്‍മൂര്‍, സലോമന്‍ റോണ്ടണ്‍ എന്നിവരാണ് വെസ്റ്റ് ബ്രോമിന്റെ ഗോളുകള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement