ടോട്ടൻഹാമിന്‌ തോൽവി, പുറത്താക്കലിൽ നിന്ന് അത്ഭുതകരമായി രക്ഷപെടാൻ വെസ്റ്റ് ബ്രോം

- Advertisement -

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി. പുറത്താക്കൽ ഭീഷണി നേരിടുന്ന വെസ്റ്റ് ബ്രോം ആണ് ഇഞ്ചുറി ടൈമിലെ ഏക ഗോളിൽ ടോട്ടൻഹാമിനെ തോൽപ്പിച്ചത്. ഇഞ്ചുറി ടൈമിൽ ജെയ്ക് ലിവർമോർ ആണ് വെസ്റ്റ് ബ്രോമിന് വേണ്ടി നിർണായക ഗോൾ നേടിയത്.

അവസരങ്ങൾ കുറവായ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനുള്ള അവസരം ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും ആർക്കും ലക്ഷ്യം കാണാനായില്ല. തുടർന്ന് രണ്ടാം പകുതിയിൽ വെസ്റ്റ് ബ്രോം ഗോളിന് അടുത്ത് എത്തിയെങ്കിലും ടോട്ടൻഹാം ഗോൾ പോസ്റ്റിനു മുൻപിൽ ലോരിസിന്റെ പ്രകടനം അവരുടെ രക്ഷക്കെത്തുകയായിരുന്നു. തുടർന്നാണ് മുൻ ടോട്ടൻഹാം താരം ജെയ്ക് ലിവർമോർ വെസ്റ്റ് ബ്രോമിന് വേണ്ടി വിജയ ഗോൾ നേടിയത്.

ജയത്തോടെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താവുന്നതിൽ നിന്ന് അത്ഭുതകരമായ രക്ഷപെടാൻ ഉള്ളചെറിയ സാധ്യതയാണ് വെസ്റ്റ് ബ്രോമിന് കൈവന്നിരിക്കുന്നത്. അതെ സമയം ഇന്ന് നടക്കുന്ന സൗത്താംപ്ടൺ – എവർട്ടൻ മത്സരത്തിൽ സൗത്താംപ്ടൺ ജയിച്ചാൽ വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിൽ നിന്ന് പുറത്താകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement