Site icon Fanport

വെർണറിനെയും സിയെചിനെയും ഉടൻ തന്നെ ചെൽസിക്ക് ഒപ്പം പരിശീലനത്തിന് ചേർക്കും

ചെൽസിയുടെ വൻ സൈനിംഗുകളായ ടിമോ വെർണറിനെയും ഹകീം സിയെചിനെയും ഉടൻ ലണ്ടണിലേക്ക് എത്തിക്കും എന്ന് ചെൽസി പരിശീലകൻ ലമ്പാർഡ്. ജൂലൈ ഒന്നാം തീയതിയോടെ രണ്ട് താരങ്ങളും ചെൽസിയുടെ താരങ്ങളായി മാറി. ഇവരെ ലണ്ടണിൽ എത്തിച്ച് ചെൽസി സ്ക്വാഡിനൊപ്പം സീസൺ അവസാനം വരെ പരിശീലിപ്പിക്കാൻ ആണ് ലമ്പാർഡ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ചു എന്ന് ലമ്പാർഡ് പറഞ്ഞു.

വെർണറിനെ ജർമ്മൻ ക്ലബായ ലെപ്സിഗിലും നിന്നും സിയെചിനെ ഡച്ച് ക്ലബായ അയാക്സിൽ നിന്നുമാണ് ചെൽസി സ്വന്തമാക്കിയത്. വെർണറിന്റെ ബുണ്ടസ് ലീഗ സീസൺ കഴിഞ്ഞ ആഴ്ച മാത്രമാണ് അവസാനിച്ചത്. സിയെചിനാണെങ്കിൽ കൊറോണ വന്നതോടെ ഡച്ച് ഫുട്ബോൾ സീസൺ അവസാനിപ്പിച്ചിരുന്നു. ഈ വരുന്ന സീസണിൽ പ്രീസീസൺ ഉണ്ടാകില്ല എനതു കൊണ്ടാണ് പെട്ടെന്ന് തന്നെ ഇരുവരെയും ചെൽസിയിൽ എത്തിക്കാൻ ലമ്പാർഡ് ശ്രമിക്കുന്നത്.

Exit mobile version