“വെർണർ താൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന താരമാണ്” – ലമ്പാർഡ്

ചെൽസിയുടെ പുതിയ സൈനിങ് ആയ ടിമോ വെർണർ താൻ ഒരുപാട് ആഗ്രഹിച്ച താരമാണെന്ന് ചെൽസി പരിശീലകൻ ലമ്പാർഡ്‌. ഒരു താരമെന്ന നിലയിൽ താൻ വെർണറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചെൽസിയുടെ ചുമതലയേൽക്കും മുമ്പ് തന്നെ വെർണറിനെ നിരീക്ഷിക്കുന്നുണ്ട്. വെർണറിന്റെ സൈനിംഗ് ചെൽസിയുടെ സ്ക്വാഡിനെ മികവ് കൂട്ടുന്നുണ്ട് എന്നും വെർണർ പറഞ്ഞു. വെർണറിന് ഒരുപാട് ഓഫർ ഉണ്ടായിട്ടും ചെൽസി തിരഞ്ഞെടുത്തത് ചെൽസിയിടെ പ്രൊജക്ടിൽ താരത്തിന് വിശ്വാസമുള്ളത് കൊണ്ടാണെന്നും ലമ്പാർഡ് പറഞ്ഞു.

വെർണറിന്റെ ടാലന്റ് മികച്ചതാണെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വവും നല്ലതാണെന്നും ലമ്പാർഡ് പറഞ്ഞു. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്നതിലാണ് ചെൽസിയുടെ ശ്രദ്ധ എന്നും അതിനായി മുഴുവൻ സമർപ്പിക്കാൻ ഇപ്പോഴത്തെ സ്ക്വാഡ് ഒരുക്കമാണെന്നും ലമ്പാർഡ് കൂട്ടിച്ചേർത്തു. ഇപ്പോൾ 48 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ചെൽസി നിൽക്കുന്നത്.

Exit mobile version