വെർണറിന്റെ ബൂട്ടുകൾ ഇനി ചെൽസിക്കായി ഗോളടിക്കും!!

- Advertisement -

ജർമ്മൻ യുവ സ്ട്രൈക്കർ വെർണറിനെ ചെൽസി സ്വന്തമാക്കി എന്ന വാർത്തയ്ക്ക് അവസാനം ഔദ്യോഗിക സ്ഥിരീകരണം. ഇന്ന് ചെൽസി ക്ലബ് തന്നെ വെർണർ ടീമിനൊപ്പം ജൂലൈ മുതൽ ഉണ്ടാകും എന്ന് അറിയിച്ചു. പല ക്ലബുകളെയും മറികടന്ന് ആണ് ചെൽസി താരത്തെ സ്വന്തമാക്കിയത്. 2025 വരെയുള്ള കരാറിൽ ആകും വെർണർ ഒപ്പുവെക്കുക. ഇതിനു മുന്നോടിയായി മെഡിക്കൽ പൂർത്തിയാക്കേണ്ടതുണ്ട്.

വൈരികളായ ലിവർപൂളിനെ മറികടന്നാണ് റിലീസ് ക്ലോസ് നൽകു വെർണറെ ചെൽസി ലെപ്സിഗിൽ നിന്ന് റാഞ്ചിയത്. 48 മില്യൺ ആണ് വെർണറിനായി ചെൽസൊ നൽകിയത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ 26 ഗോളുകളും 8 അസിസ്റ്റും വെർണർ നേടിയിട്ടുണ്ട്. സിയെചും വെർണറും എത്തുന്നതോടെ അടുത്ത സീസണിലെ ചെൽസി അറ്റാക്ക് ആരെയും ഭയപ്പെടുത്തുന്നതാകും.

Advertisement