
22 വർഷത്തെ സേവനത്തിന് ശേഷം ആഴ്സൻ വെങ്ങർ ആഴ്സണലിന്റെ പടിയിറങ്ങുന്നു. ഈ സീസണിന് ഒടുവിൽ ആഴ്സണൽ മാനേജർ സ്ഥാനം ഒഴിയുമെന്നാണ് വെങ്ങർ വ്യക്തമാക്കിയത്. ആഴ്സണൽ ഒഫിഷ്യൽ അകൗണ്ടിലൂടെയാണ് വിവരം പുറത്തു വിട്ടത്.
— Arsenal FC (@Arsenal) April 20, 2018
1996ൽ ആഴ്സണലിൽ എത്തിയ 68കാരനായ വെങ്ങർ ആഴ്സണലിന്റെ കൂടെ 3 പ്രീമിയർ ലീഗ്, 7 FA കപ്പ് തുടങ്ങിയവ നേടിയിട്ടുണ്ട്. 2004ൽ “ഇൻവിൻസിബിൾ” ആയി ആഴ്സണലിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വെങ്ങറിന്റെ കരിയറിലെ പൊൻതൂവലായാണ് കണക്കാക്കപെടുന്നത്.
പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ആഴ്സണൽ കഴിഞ്ഞ ദിവസം ന്യൂകാസിലിനോട് പരാജയപ്പെട്ടിരുന്നു. 2018ൽ ആഴ്സണലിന്റെ എവേ മത്സരങ്ങളിലെ തുടർച്ചയായ അഞ്ചാം തോൽവി ആയിരുന്നു ഇത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial