താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ടീമുകൾ പരിശീലന ജോലിക്കായി തന്നെ സമീപിച്ചെന്ന് ആർസെൻ വെങ്ങർ

ആഴ്സണലിൽ നിന്ന് വിട്ടു പോവാൻ തീരുമാനിച്ചതിനു ശേഷം താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ടീമുകൾ പരിശീലന ജോലിക്കായി തന്നെ സമീപിച്ചെന്ന് ആർസെൻ വെങ്ങർ. എന്നാൽ സീസണിന്റെ അവസാനത്തോടെ കൂടി മാത്രമേ തന്റെ ഭാവി താൻ തീരുമാനിക്കുമെന്ന് വെങ്ങർ കൂട്ടിച്ചേർത്തു. താൻ ഇനിയും ഫുട്ബോളിൽ തുടരുമെന്ന് പറഞ്ഞ വെങ്ങർ താൻ ആക്റ്റീവ് ആയും ഒരു ജോലിയിലും ഇരിക്കണമെന്നാണ് തന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്ന് വെങ്ങർ പറഞ്ഞു. 22 വർഷത്തെ ആഴ്‌സണൽ പരിശീലന ജോലിക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഈ സീസണിന്റെ അവസാനത്തോടെ ആഴ്‌സണൽ വിടുമെന്ന് വെങ്ങർ പ്രഖ്യാപിച്ചത്.

ആഴ്‌സണലിന്റെ അടുത്ത പരിശീലകനാവാൻ ക്ലബ് ആരെ തീരുമാനിച്ചാലും ഒരു ആഴ്‌സണൽ ആരാധകൻ എന്ന നിലക്ക് ഞാൻ അതിന്റെ അനുകൂലിക്കുമെന്നും വെങ്ങർ പറഞ്ഞു. വെങ്ങറിന് പകരക്കാരനായി യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രിയോ മുൻ ബാഴ്‌സലോണ കോച്ച് ലൂയിസ് എൻറിക്വയെ വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മുൻ ആഴ്‌സണൽ താരങ്ങളായ ആർട്ടെറ്റയുടെയും  പാട്രിക് വിയേരയുടെയും പേരുകളും ആഴ്‌സണൽ പരിശീലന സ്ഥാനത്തേക്കായി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial