ജയത്തോടെ വെങ്ങർ യുഗത്തിന് അവസാനം

- Advertisement -

ആഴ്സണലിലെ വെങ്ങർ യുഗത്തിന് ജയത്തോടെ അവസാനം. ഇന്ന് ഹഡേഴ്സ്ഫീൽഡ് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ആഴ്സണൽ സീസൺ അവസാനിപ്പിച്ചത്. ആഴ്സണലിന്റെ 2018 വർഷത്തെ ആദ്യ എവേ പോയന്റ് കൂടിയാണിത്. 38ആം മിനുട്ടിൽ ഒബാമയങ് നേടിയ ഗോളാണ് ആഴ്സൻ വെങ്ങറിന് ജയത്തോടുള്ള യാത്രയയപ്പ് നൽകിയത്. ആഴ്സണൽ ജേഴ്സിയിലെ ഒബാമയങിന്റെ പത്താം ഗോളായിരുന്നു ഇത്.

22ആം മിനുട്ടിൽ ആഴ്സൻ വെങ്ങറിന്റെ 22 വർഷ കരിയറിനെ ആദരിക്കാൻ ഹഡേഴ്സ്ഫീൽഡ് ആരാധകർ എഴുന്നേട്ട് നിന്ന് കയ്യടിച്ചതും ഇന്നത്തെ സുന്ദര കാഴ്ചയായി. 1235 മത്സരങ്ങൾ ആഴ്സണലിനെ പരിശീലിപ്പിച്ച വെങ്ങർ 707 ജയങ്ങളുമായാണ് വിട പറയുന്നത്. ഏഴ് എഫ് എ കപ്പും 3 പ്രീമിയർ ലീഗും ഒപ്പം അപരാജിത സീസണുമൊക്കെ വെങ്ങർ ഇതിനിടയിൽ ആഴ്സണലിന് സമ്മാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement