വെങ്ങർ ആശാന് രാജീകീയ യാത്രയപ്പ് നൽകി ആഴ്‌സണൽ

- Advertisement -

ആർസെൻ വെങ്ങറിന്റെ എമിരേറ്റ്സിലെ അവസാന മത്സരത്തിൽ ബേൺലിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്‌സണൽ. പേരുകേട്ട ബേൺലി പ്രതിരോധ നിരയെ അനായാസം മറികടന്നാണ് ആഴ്‌സണൽ ജയം സ്വന്തമാക്കിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ ആറാം സ്ഥാനം ഉറപ്പിക്കാനും ആഴ്‌സണലിനായി. 22 വർഷത്തെ ആഴ്‌സണൽ പരിശീലന ജോലി മതിയാക്കിയാണ് വെങ്ങർ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുന്നത്.

മത്സരത്തിന്റെ 14ആം മിനുട്ടിൽ ഓബാമയാങ്ങിലൂടെ ആഴ്‌സണൽ ഗോളടി തുടങ്ങി. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലകാസറ്റെയിലൂടെ ആഴ്‌സണൽ ലീഡ് ഇരട്ടിയാകുകയായിരുന്നു. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സണൽ കോലാസിനാക്കിലൂടെ ആഴ്‌സണൽ ലീഡ് മൂന്നാക്കി.

അലക്സ് ഇവോബിയാണ് ആഴ്‌സണലിന്റെ നാലാമത്തെ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ബാക്കി നിൽക്കെ ഓബാമയാങ് തന്റെ രണ്ടാമത്തെ ഗോളും ആഴ്സണലിന്റെ അഞ്ചാമത്തെ ഗോളും നേടി.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും വെങ്ങറിന്‌ ഗാർഡ് ഓഫ് നൽകിയാണ് മത്സരം തുടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement