വെൽബെക്ക് ഇനി ഈ സീസണിൽ കളിച്ചേക്കില്ല

- Advertisement -

ആഴ്സണൽ ഫോർവേഡ് ഡാനി വെൽബക്ക് ഇനി ഈ സീസണിൽ കളിച്ചേക്കില്ല. യൂറോപ്പ ലീഗ് മത്സരത്തിനിടെ ഏറ്റ പരിക്കാണ് വെൽബക്കിനെയും ആഴ്സണലിന്റെ ഇപ്പോൾ സങ്കടത്തിൽ ആക്കിയിരിക്കുന്നത്. സ്പോർടിങ് ലിസ്ബണ് എതിരായ മത്സരത്തിനിടെ ആയിരുന്നു വെൽബക്കിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണ്. കാലിന് ശസ്ത്രക്രിയ വേണ്ടി വന്നു. സീസൺ മുഴുവൻ വെൽബക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് പരിശീലകൻ ഉനായ് എമിറെ തന്നെ പറഞ്ഞു.

ഇത് ചെറിയ പരിക്ക് അല്ല. സീസണിൽ വെൽബെക്ക് ഇനി കളിക്കുമോ എന്ന് പറയാൻ തനിക്ക് ആവില്ല എന്നു ആഴ്സണൽ പരിശീലകൻ പറഞ്ഞു. സീസൺ നല്ല രീതിയിൽ തുടങ്ങിയ വെൽബക്ക് ഇതുവരെ നാലു ഗോളുകൾ നേടിയിരുന്നു. തന്റെ മികച്ച പ്രകടനം ഇംഗ്ലീഷ് ടീമിൽ ഇടം നേടിക്കൊടുത്ത സമയത്താണ് ഈ പരിക്ക് വെൽബക്കിന് വില്ലനാവുന്നത്.

Advertisement