വെൽബെക്കിന്റെ ഇരട്ട ഗോളിൽ ആഴ്സണലിന് ജയം

- Advertisement -

വെൽബെക്ക് ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ആഴ്സണലിന് വിജയം. എമിറേറ്റ്സിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗതാപ്ടണെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സ്ണൽ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയതിനു ശേഷമായിരുന്നു ആഴ്സണലിന്റെ വിജയത്തിലേക്കുള്ള തിരിച്ചുവരവ്.

17ആം മിനുട്ടിൽ ഷെയിൻ ലോംഗിലൂടെ സൗതാംപ്ടൺ സിറ്റി ആഴ്സണൽ സ്റ്റേഡിയത്തെ ഞെട്ടിച്ചു. പക്ഷെ വൻ തിരിച്ചുവരവ് തന്നെ ആഴ്സ്ണൽ നടത്തി. 29ആം മിനുട്ടിൽ ഒബാമയങ്ങിലൂടെ സമനില കണ്ടെത്തിയ ആഴ്സണൽ 38ആം മിനുട്ടിൽ വെൽബെകിന്റെ ഗോളിലൂടെ മുന്നിലും എത്തി. ഇവോബിയുടെ അസിസ്റ്റിൽ നിന്നായിരുന്നു വെൽബക്കിന്റെ ഗോൾ.

വിജയത്തിലേക്ക് അടുക്കുകയായിരുന്ന ആഴ്സണലിനെ 73ആം മിനുട്ടിൽ ഓസ്റ്റിനിലൂടെ വീണ്ടും സൗതാംപ്ടൺ സമ്മർദ്ദത്തിലാക്കി. സ്കോർ 2-2 എന്നതായതോടെ വീണ്ടും ആഴ്സണൽ ഉയർന്നു. 81ആം മിനുട്ടിൽ ഇവോബിയും വെൽബെക്കും ഒരിക്കൽ കൂടെ ഒരുമിച്ചു. വെൽബക്കിന്റെ രണ്ടാം ഗോൾ ആഴ്സണലിന്റെ മൂന്ന് പോയന്റുകൾ ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം നടന്ന കയ്യാംകളിയിൽ സൗതാംപ്ടന്റെ ജാല്ല് സ്റ്റീഫൻസും ആഴ്സ്ണലിന്റെ എൽനെനിയും ചുവപ്പ് കണ്ട് പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement