ഡാനി വെൽബെക്ക് ആഴ്സണൽ വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫോർവേഡ് ഡാനി വെൽബെക്ക് ആഴ്സണൽ വിടുമെന്ന് അറിയിച്ചു. ഈ മാസത്തോടെ ആഴ്സണലുമായുള്ള കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി വെൽബെക്ക് മാറും. വെൽബെക്കിന് പുതിയ കരാർ നൽകണ്ട എന്നാണ് ആഴ്സണലിന്റെ തീരുമാനം. പ്രീമിയർ ലീഗിൽ തന്നെ ഏതെങ്കിലും ക്ലബിൽ കളിക്കാൻ ആകും എന്നാണ് മുൻ ഇംഗ്ലീഷ് താരം കൂടിയായ വെൽബക്ക് കരുതുന്നത്.

2014ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് വെൽബെക്ക് ആഴ്സണലിൽ എത്തിയത്. ഇതുവരെ ആഴ്സണലിനായി 126 മത്സരങ്ങൾ വെൽബക്ക് കളിച്ചിട്ടുണ്ട്. 32 ഗോളുകൾ വെൽബക് ടീമിനായി നേടി. നിരന്തരം ഏറ്റ പരിക്കുകൾ ആയിരുന്നു വെൽബകിന് ആഴ്സണലിൽ തിരിച്ചടി.
ആയത്. ഈ സീസണിലും പരിക്ക് കാരണം നിരവധി മത്സരങ്ങൾ വെൽബകിന് നഷ്ടമായിരുന്നു. മികച്ച ക്ലബുകൾ തന്നെ വെൽബെകിനെ സ്വമന്തമാക്കും എന്നാണ് കരുതുന്നത്.