Site icon Fanport

“വെഗോർസ്റ്റിന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാനുള്ള നിലവാരമില്ല” – സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാൻ മാത്രമുള്ള നിലവാരം വൗട്ട് വെഗോർസ്റ്റിന് ഇല്ലെന്ന് മുൻ യുണൈറ്റഡ് താരം പോൾ സ്കോൾസ്. ആൻഫീൽഡിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 7-0ന്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് സ്കോൾസിന്റെ പ്രതികരണം.

Picsart 23 03 06 17 57 44 938

ജനുവരിയിൽ ബേൺലിയിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്നതിന് ശേഷം 30 കാരനായ വെഗോർസ്റ്റ് 14 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടിയത്. എങ്കിലും താരത്തിന്റെ വർക്ക്റേറ്റ് ടീമംഗങ്ങൾക്കും ആരാധകർക്കും ഇടയിലും വെഗോർസ്റ്റിന് നല്ല സ്വീകാര്യത നൽകിയിട്ടുണ്ട്. എന്നാൽ എറിക് ടെൻ ഹാഗിന്റെ പ്രശ്നങ്ങൾക്കുള്ള ദീർഘകാല പരിഹാരമാകാൻ വെഗോർസ്റ്റിന് ആകില്ല എന്ന് സ്കോൾസ് പറയുന്നു‌.

“വെഗോർസ്റ്റ് ടീമിൽ ഉള്ളത് ഒരു ഡിഫൻഡറായാണ്‌ നിങ്ങൾ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് നമ്പർ.10 അല്ലെങ്കിൽ ഒരു സെന്റർ ഫോർവേഡ് ടീമിനെക്കുറിച്ചാണ് ഡിഫൻഡർ ആണെന്ന് സംസാരിക്കേണ്ടി വരുന്നത്. അവൻ മറ്റുള്ളവർക്ക് വേണ്ടി ഓടുന്നത് കൊണ്ടാണ് എല്ലാവരും അവനോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഗുണനിലവാരം നോക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാനുള്ള നിലവാരം വെഗോർസ്റ്റിന് ഇല്ല. യുണൈറ്റഡിൽ കളിക്കാൻ നിങ്ങൾക്ക് ഒരു നിശ്ചിത നിലവാരം ഉണ്ടായിരിക്കണം.” സ്കോൾസ് പറഞ്ഞു.

Exit mobile version