യുണൈറ്റഡിന് സമനില, ഗണ്ണേഴ്സിനെ തോൽപ്പിച്ച് ലിവർപൂൾ

- Advertisement -

ടോപ് 4 ഇൽ കടക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ബേൺമൗത്തിനെതിരെ സമനില, ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു.

ഓൾഡ് ട്രാഫോഡിൽ 45 മിനിറ്റ് 10 പേരുമായി കളിച്ചാണ് ബേൺമൗത് സമനില പിടിച്ചത്. നാടകീയത നിറഞ്ഞതായിരുന്നു മത്സരം, യുണൈറ്റഡ് താരം ഇബ്രാഹിമോവിച്ചിനെ ഫൗൾ ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ബോറോ താരം ആൻഡ്രൂ സർമാൻ ചുവപ്പുകാർഡ് കണ്ടു പുറത്താക്കുകയും , മത്സരം സമനിലയിൽ നിൽക്കേ ലഭിച്ച പെനാൽട്ടി ഇബ്രാഹിമോവിച് നഷ്ടപ്പെടുത്തുകയും ചെയ്ത മത്സരത്തിൽ ബോറോ നേടിയ ഏക പോയിന്റിന് തിളക്കം കൂടും.

മികച്ച തുടക്കമാണ് യുണൈറ്റഡ് മത്സരത്തിൽ നേടിയത്, 23 ആം മിനുട്ടിൽ മാർക്കോസ് റോഹോയുടെ ഗോളിൽ അവർ മുന്നിൽ എത്തി. എന്നാൽ 40 ആം മിനുട്ടിൽ ബോക്സിൽ യുണൈറ്റഡ് ഡിഫെൻഡർ ഫിൽ ജോൺസ്‌ ചെയ്ത ഫൗളിന് റഫറി ബേൺ മൗത്തിന് പെനാൽറ്റി അനുവദിച്ചു, ജോഷ് കിംഗ് പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചു സമനില നേടി, രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച ബേൺമൗത് തീർത്തും പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ യുണൈറ്റഡിന് വിജയ ഗോൾ നേടുക എന്നത് ദുഷ്കരമായി. 70 മിനുട്ട് കഴിംജത്തോടെ മൗറിഞ്ഞോ രാഷ്‌ഫോർഡ് , ലിംഗാർഡ് , ഫെല്ലെയ്നി എന്നിവരെ ഒരുമിച്ചു കളത്തിലിറക്കി. 71 ആം മിനുട്ടിൽ ബോറോ പ്രതിരോധ താരം ബോക്സിൽ കൈകൊണ്ടു പന്ത് തടഞ്ഞതിന് ലഭിച്ച പെനാൽറ്റി പക്ഷെ ഇബ്രാഹിമോവിച്ചിന് ഗോളാക്കാനായില്ല.

ഇന്നത്തെ മത്സരത്തോടെ 49 പോയിന്റായ യുണൈറ്റഡ് 6 ആം സ്ഥാനത്തു തന്നെ തുടരും, 27 പോയിന്റുള്ള ബേൺമൗത് 14 ആം സ്ഥാനത്താണ്.

പതിവുപോലെ കേമന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ശീലം ലിവർപൂൾ ആവർത്തിച്ചപ്പോൾ ആഴ്‌സണലിനെതിരെ അവർക്ക് 3 – 1 ന്റെ മികച്ച ജയം.
ശക്തരായ ലിവര്പൂളിനെ അവരുടെ മൈതാനത്ത് നേരിടാൻ അലക്സി സാഞ്ചസിനെ ബെഞ്ചിലിരുത്തിയ വെങ്ങറുടെ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തി. മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ തന്നെ ലിവർപൂൾ ആഴ്‌സണലിനു ആദ്യത്തെ പ്രഹരം നൽകി, സാഡിയോ മാനേയുടെ പാസ് വലയിലെത്തിച്ചു ഫിർമിനോ ആണ് ഗോൾ നേടിയത്. 40 ആം മിനുട്ടിൽ ഫിർമിനോയുടെ പാസ് മാനേയും വലയിലെത്തിച്ചതോടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി.

ഹാഫ് ടൈമിന് ശേഷം കോക്കേലാനെ പിൻവലിച് വെങ്ങർ അലക്സി സാഞ്ചസിനെ ഇറക്കി, 57 ആം മിനുട്ടിൽ സാഞ്ചസിന്റെ പാസ് ഗോളാക്കി വെൽബെക്ക് ആഴ്സണലിന്‌ തിരിച്ചു വരവ് പ്രതീക്ഷ നൽകിയെങ്കിലും ആഴ്‌സണലിനു കാര്യമായി ഒന്നും ചെയ്യാനായില്ല. 91 ആം മിനുട്ടിൽ വൈനാൽഡം ലിവർപൂളിന്റെ മൂന്നാം ഗോളും നേടി.
52 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തേക്ക് കടന്നപ്പോൾ 50 പോയിന്റുള്ള ആഴ്‌സണൽ 5 ആം സ്ഥാനത്താണ്.

വാട്ട്ഫോർഡിന്റെ മൈതാനത്ത് ഇന്നലെ നടന്ന പോരാട്ടത്തിൽ അവർ 4 – 3 എന്ന സ്കോറിന് സൗത്താംപ്റ്റനോട് തോറ്റു. 4 ആം മിനുട്ടിൽ ട്രോയ് ദീനിയിലൂടെ മുന്നിലെത്തിയ അവർക്ക് പക്ഷെ ലഭിച്ച തുടക്കം മുതലാക്കാനായില്ല. 28 ആം മിനുട്ടിൽ റ്റാടിക്കിലൂടെ സമനില കണ്ടെത്തിയ സൗത്താംപ്ടൺ 45 ആം മിനുട്ടിൽ നഥാൻ റെഡ്‌മൻഡിലൂടെ ലീഡും നേടി. എന്നാൽ 79 ആം മിനുട്ടിൽ വാട്ട്ഫോർഡ് സ്റ്റെഫാഫ്ഒ ഒകാക്കയിലൂടെ സമനില നേടി , പിന്നീട് പക്ഷെ സൗത്താംപ്റ്റന്റെ പുത്തൻ താരോദയം ഗബ്ബിയഡീനി വീണ്ടും സൗത്താംപ്ടൺ മുന്നിലെത്തിച്ചു, പിന്നീട് റെഡ്‌മൻഡ് രണ്ടാം ഗോൾ നേടിയതോടെ സൗത്താംപ്ടൺ ജയമുറപ്പിച്ചു. 94 ആം മിനുട്ടിൽ ഡക്കോറെ വാട്ട് ഫോർഡിന്റെ 3 ആം ഗോൾ നേടിയപ്പോയേക്കും ഏറെ വൈകിയിരുന്നു.
33 പോയിന്റുള്ള സൗത്താംപ്ടൺ 10 ആം സ്ഥാനത്തും 31 പോയിന്റുള്ള വാട്ട്ഫോർഡ് 13 ആം സ്ഥാനത്തുമാണ്.

ലിവർപൂളിനെതിരെയുള്ള മത്സരത്തിലെ ജയം ആവർത്തിക്കാൻ ഇറങ്ങിയ ലെസ്റ്റർ സിറ്റി പിന്നിൽ പോയ ശേഷം തിരിച്ചു വന്നപ്പോൾ ചാമ്പ്യന്മാർക്ക് 3 – 1 ന്റെ തകർപ്പൻ ജയം. കിംഗ് പവർ സ്റ്റേഡിയത്തിൽ 14 ആം മിനുട്ടിൽ സാം ക്ലൂകാസിലൂടെ ഹൾ സിറ്റിയാണ് മുന്നിലെത്തിയതെങ്കിലും ഫുക്‌സിന്റെ ഗോളിൽ സമനില പിടിച്ച ലെസ്റ്റർ പിന്നീട് റിയാദ് മഹറസിന്റെ ഗോളിൽ ലീഡ് നേടി , കളി അവസാനിക്കാനിരിക്കെ ഹഡിൽസൺ സെൽഫ് ഗോൾ കൂടെ സമ്മാനിച്ചതോടെ ലെസ്റ്റർ ജയത്തിന് തിളക്കം കൂടി.
പുറത്താക്കൽ ഭീഷണിയിൽ നിന്ന് തുടർച്ചയായ 2 ജയത്തോടെ 27 പോയിന്റുമായി 15 ആം സ്ഥാനത്താണ്. 21 പോയിന്റുള്ള ഹൾ 19 ആം സ്ഥാനത്ത് പുറത്താക്കൽ ഭീഷണി നേരിടുകയാണ്.

സാം അല്ലടായ്‌സിന് കീഴിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു ക്രിസ്റ്റൽ പാലസ്. ലീഗിലെ തന്നെ മികച്ച പ്രതിരോധ റെക്കോർഡുള്ള വെസ്റ്റ് ബ്രോമിനെതിരെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത 2 ഗോളിനാണ് അവർ ജയം കണ്ടത്. പലാസിനായി വിൽഫ്രഡ് സാഹ, ടൗൺസെൻഡ്‌ എന്നിവർ ഗോൾ നേടി.
40 പോയിറ്ന്റുള്ള വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്തും,25 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് 17 ആം സ്ഥാനത്തുമാണ്.

ലോറെൻറെയുടെ അവസാന മിനുറ്റിലെ ഗോളിൽ സ്വാൻസി ബേൺലിയെ തോൽപിച്ചു. സമനിലയിലാവും മത്സരം അവസാനിക്കുക എന്ന ഘട്ടത്തിലായിരുന്നു ലോറെൻറെയുടെ ഗോൾ , സ്വാൻസിക്കായി ലോറെൻറെ 2 ഗോൾ നേടിയപ്പോൾ മാർട്ടിൻ ഓൾസണും അവർക്കായി ലക്‌ഷ്യം കണ്ടു. ബേൺലിയുടെ ഗോളുകൾ ആന്ദ്രേ ഗ്രെ ആണ് നേടിയത്.
27 പോയിന്റുള്ള സ്വാൻസി 16 ആം സ്ഥാനത്തും , 31 പോയിന്റുള്ള ബേൺലി 12 ആം സ്ഥാനത്തുമാണ്.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോട് നേരിട്ട കനത്ത തോൽ‌വിയിൽ നിന്ന് തിരിച്ചു വന്ന സ്റ്റോക്ക് സിറ്റിക്ക് മിഡിൽസ്ബറോക്കെതിരെ 2 -0 ത്തിന്റെ മികച്ച ജയം. സ്റ്റോക്കിന്റെ ഇരു ഗോളുകളും ആദ്യ പകുതിയിൽ മാർകോ അർനോട്ടോവിചാണ് നേടിയത്.
35 പോയിന്റുള്ള സ്റ്റോക്ക് ഇപ്പൊ 9 ആം സ്ഥാനത്തും 22 പോയിന്റ് മാത്രമുള്ള മിഡിൽസ്ബറോ 18 ആം സ്ഥാനത്തുമാണ് ഉള്ളത്.

Advertisement