തകര്‍പ്പന്‍ ജയവുമായി വെസ്റ്റ് ബ്രോം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ ആഴ്ചയിലെ അവസാന മത്സരത്തിൽ വെസ്റ്റ്ബ്രോമിച് ആൽബിയന് തകർപ്പൻ ജയം. സ്വന്തം ഗ്രൗണ്ടിൽ ബേൺലിയെ നേരിട്ട വെസ്റ്റ് ബ്രോം എതിരില്ലാത്ത 4 ഗോളുകൾക്കാണ് വിജയം കണ്ടത്.

പതിവിനു വിപരീതമായി ടോണി പുലിസിന്റെ ടീം മികച്ച പാസിങ്ങും ആക്രമണ നീക്കങ്ങളുമായി കളിയുടെ സർവ്വ മേഖലകളിലും മികവ് പുലർത്തുന്നതാണ് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ മാത്യു ഫിലിപ് മികച്ച ഫോമിലുള്ള ഹീറ്റനെ കീഴടക്കി വെസ്റ്റ്ബ്രോമിനെ മുന്നിലെത്തിച്ചു. 16ാം മിനുട്ടിൽ റോണ്ടോന്റെ പാസ് വലയിൽ എത്തിച്ച ജെയിംസ് മോറിസൻ അവരുടെ ലീഡ് രണ്ടായി ഉയർത്തി. 37ാം മിനുട്ടിൽ ഡാരൻ ഫ്ലച്ചർ മൂന്നാം ഗോളും നേടി .
ആദ്യ പകുതിക്ക് ശേഷം ബേൺലി ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. 64ാം മിനുട്ടിൽ റോബ്സൻ നാലാം ഗോളും നേടിയതോടെ ബേൺലിയുടെ പതനം പൂർത്തിയായി.

ബോൾ പൊസഷനിൽ മുന്നിട്ടു നിന്നെങ്കിലും അത് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ബേൺലിയെ സഹായിച്ചതുമില്ല. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം പോയിന്റ് ടേബിളിൽ 9 ആം സ്ഥാനത്താണ്. 14 പോയിന്റ് ഉള്ള ബേൺലി 12 ആം സ്ഥാനത്തും.

Advertisement