സ്വാൻസിയെ സൗത്താംപ്ടൻ വീഴ്ത്തി, വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിന് പുറത്ത്

- Advertisement -

മനോലോ ഗാബിയാഡീനിയുടെ ഗോൾ വെസ്റ്റ് ബ്രോമിന്റെ ഹൃദയം തകർത്തു. സ്വാൻസിയെ സൗതാംപ്ടൻ എതിരില്ലാത്ത ഒരു ഗോളിന് മറി കടന്നതോടെയാണ് വെസ്റ്റ് ബ്രോമിന്റെ തരം താഴ്ത്തൽ ഉറപ്പായത്. തോൽവിയോടെ സ്വാൻസിയുടെ കാര്യവും പരുങ്ങലിലായി.

വെസ്റ്റ് ബ്രോം പരിശീലകൻ ഡാരൻ മൂർ മാനേജർ ഓഫ് ദി മന്ത് അവാർഡ് നേടിയതിന് പിന്നാലെയാണ് വെസ്റ്റ് ബ്രോം ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ടത് എന്നത് കൗതുകമായി. സ്വാൻസിയാവട്ടെ തോൽവിയോടെ 18 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 ആം സ്ഥാനത്തുള്ള ഹഡേയ്സ് ഫീൽഡ് ടൌൺ ഇനിയുള്ള 2 കളികളിൽ നിന്ന് 1 പോയിന്റ് നേടിയാൽ സ്വാൻസിയും പ്രീമിയർ ലീഗിൽ നിന്ന് പുറത്താകും. പക്ഷെ ഹഡേയ്സ് ഫീൽഡിന് ബാക്കിയുള്ള 2 മത്സരങ്ങളും വമ്പന്മാരായ ചെൽസിക്കും ആഴ്സണലിനും എതിരെയാണ് എന്നുള്ളത് സ്വാൻസിക്ക് പ്രതീക്ഷയാവും.

സ്വാൻസി സൗതാംപ്ടൻ കളിയിൽ 72 ആം മിനുട്ടിലാണ് ഗാബിയാഡീനിയുടെ ഗോളിലൂടെ സൗതാംപ്ടൻ പ്രീമിയർ ലീഗിൽ തുടരാനുള്ള സാധ്യത സജീവമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement