ഡാരൻ മൂർ ഇനി വെസ്റ്റ് ബ്രോം സ്ഥിരം പരിശീലകൻ

- Advertisement -

പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ട വെസ്റ്റ് ബ്രോം താൽകാലിക പരിശീലകൻ ഡാരൻ മൂറിനെ സ്ഥിരം പശീലക്കാനായി നിയമിച്ചു. അലൻ പാർഡിയുവിന് പകരക്കാരനായി വെസ്റ്റ് ബ്രോം പരിശീലകനായ മൂർ നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് സ്ഥിരം പരിശീലക സ്ഥാനം സമ്മാനിച്ചത്. മൂറിന് കീഴിൽ വെസ്റ്റ് ബ്രോം 3 ജയം, 2 സമനിലയും നേടിയിരുന്നു.

വെസ്റ്റ് ബ്രോമിന്റെ മുൻ പ്രതിരോധ താരം കൂടിയാണ് മൂർ. 2001 മുതൽ 2006 വരെ അവർക്കായി ബൂട്ട് കെട്ടി. ജോണി ഇവാൻസ്, റണ്ടോൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇത്തവണ ക്ലബ്ബ് വിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ക്ലബ്ബിനെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ വീണ്ടും പ്രീമിയർ ലീഗിൽ എത്തിക്കുക എന്ന കടുത്ത ജോലിയാണ് മൂറിന് നേരിടാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement