Picsart 23 04 15 18 53 11 996

വാറ്റ്കിൻസിന്റെ ദിനങ്ങൾ!! ആസ്റ്റൺ വില്ല ന്യൂകാസിലിനെ തകർത്തു

ആസ്റ്റൺ വില്ലയും അവരുടെ സ്റ്റാർ സ്ട്രൈക്കർ ഒലി വാറ്റ്കിൻസും അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ വില്ലാ പാർക്ക ഉനായ് എമെരിയും സംഘവും കശാപ്പു ചെയ്യുന്നതാണ് കാണാൻ ആയത്. എതിരില്ലാത്ത മൂന്ന് ഗോളുമൾക്ക് വിജയിച്ച ആസ്റ്റൺ വില്ല അവരുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി. ഇന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും നൽകി വാറ്റ്കിൻസ് തന്നെ കളിയിലെ താരമായി.

മത്സരത്തിന്റെ 11ആം മിനുട്ടിൽ റാംസിയുടെ സ്ട്രൈക്കിലൂടെ ആയിരുന്നു വില്ല ഗോളടി തുടങ്ങിയത്. വാറ്റ്കിൻസ് സൃഷ്ടിച്ച അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ ആസ്റ്റൺ വില്ല ഈ ലീഡ് നിലനിർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാറ്റ്കിൻസ് വില്ലക്കായി ഗോൾ നേടി എങ്കിലും ആ ഗോൾ ഓഫ്സൈഡ് ആയതിനാൽ നിഷേധിക്കപ്പെട്ടു. മിനുട്ടുകൾക്ക് അകം വീണ്ടും വാറ്റ്കിൻസ് വലകുലുക്കി. ഇത്തവണ ഗോൾ ആർക്കും നിഷേധിക്കാൻ ആയില്ല.

83ആം മിനുട്ടിൽ ഒരിക്കൽ കൂടെ വാറ്റ്കിൻസ് ഗോക്ക് നേടിയതോടെ ന്യൂകാസിലിന്റെ പരാജയം പൂർത്തിയായി. വാറ്റ്കിൻസിന്റെ അവസാന 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നുള്ള പതിനൊന്നാം ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ ആസ്റ്റൺ വില്ല 31 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിൽ 56 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.

Exit mobile version