വാട്ട് ഫോഡിന് ജയം, ഇത്തവണ മറികടന്നത് ന്യൂകാസിലിനെ

- Advertisement -

മാർക്കോസ് സിൽവയും വാട്ട് ഫോർഡും കുതിപ്പ് തുടരുന്നു. ഇത്തവണ ന്യൂകാസിലിനെ അവരുടെ മൈതാനമായ സെയിന്റ് ജെയിംസ് പാർക്കിൽ  എതിരില്ലാത്ത 3 ഗോളുകൾക്കാണ് വാട്ട് ഫോർഡ് തോൽപിച്ചത്. വാട്ട്ഫോഡിനായി വിൽ ഹ്യുജ്‌സ്, ആന്ദ്രേ ഗ്രേ എന്നിവർ ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ന്യൂ കാസിൽ താരം യെഡ്ലിന്റെ സെൽഫ് ഗോളായിരുന്നു.

അവസാന മത്സരത്തിൽ ഗോളോടെ വാട്ട്ഫോഡിനെ ജയിപ്പിച്ച ഹ്യുജ്‌സിന്റെ 19 ആം മിനുട്ടിലെ ഗോളിലാണ് വാട്ട്ഫോർഡ് മുന്നിലെത്തിയത്. ന്യൂകാസിൽ ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കാൻ പോന്നതായിരുന്നില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ന്യൂകാസിലിന്റെ ആത്മവിശ്വാസം കെടുത്തിയ സെൽഫ് ഗോൾ യെഡ്ലിൻ വഴങ്ങിയത്. രണ്ടു ഗോളിന് പിറകിലായിട്ടും രണ്ടാം പകുതിയിലും ന്യൂ കാസിൽ താരങ്ങൾ കാര്യമായി ഒന്നും ചെയാതായതോടെ വാട്ട് ഫോഡിന് കാര്യങ്ങൾ എളുപ്പമായി. 62 ആം മിനുട്ടിൽ റിച്ചാർലിസൻ നൽകിയ പാസ്സ് ഗോളാക്കി ആന്ദ്രെ ഗ്രേ ഗോളാക്കിയതോടെ ന്യൂ കാസിലിന്റെ തിരിച്ചു വരാനുള്ള അവസാന പ്രതീക്ഷയും അവസാനിച്ചു. പിന്നീടുള്ള സമയമത്രയും ന്യൂകാസിലിന് ഒന്നും ചെയാനായില്ല.

ജയത്തോടെ 21 പോയിന്റുള്ള വാട്ട് ഫോർഡ് 8 ആം സ്ഥാനത്തും, 14 പോയിന്റുള്ള ന്യൂകാസിൽ 13 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement