ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് വാട്ഫോര്‍ഡും ക്രിസ്റ്റല്‍ പാലസും

- Advertisement -

വാട്ഫോര്‍ഡുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് ക്രിസ്റ്റല്‍ പാലസ്. ഇതോടെ റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് 6 പോയിന്റ് മുകളിലായി നില്‍ക്കുവാന്‍ ക്രിസ്റ്റല്‍ പാലസിനു കഴിഞ്ഞു എന്നതാണ് ഈ എവേ മത്സരത്തിലെ സമനിലകൊണ്ടുണ്ടായ നേട്ടം. മത്സരത്തിലെ രണ്ടാം പകുതിയില്‍ രണ്ട് വട്ടമാണ് ക്രിസ്റ്റല്‍ പാലസ് ശ്രമങ്ങള്‍ വാട്ഫോര്‍ഡ് പോസ്റ്റില്‍ തട്ടിയകന്നത്. മിലിവോജെവിക് എടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയപ്പോള്‍ അതിനു മുമ്പൊരു അവസരം ജെയിംസ് ടോംകിന്‍സിന്റെ വകയായിരുന്നു.

പാലസിന്റെ വില്‍ഫ്രെഡ് സാഹയ്ക്ക് വാട്ഫോര്‍ഡ് പെനാള്‍ട്ടി ബോക്സില്‍ ഡൈവ് ചെയ്തതിനു മഞ്ഞ കാര്‍ഡ് കിട്ടി. എന്നാല്‍ അത് പെനാള്‍ട്ടിയായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാട്ഫോര്‍ഡ് നിലവില്‍ 12ാം സ്ഥാനത്തും പാലസ് 15ാം സ്ഥാനത്തുമാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement