വെസ്റ്റ് ഹാമിനെയും പൂട്ടി വാറ്റ്ഫോർഡ്

- Advertisement -

വാറ്റ്ഫോർഡ് ഫോമിലേക്ക് എത്തിയത് കഴിഞ്ഞ ആഴ്ച കാർഡിഫ് സിറ്റിക്ക് എതിരെ കണ്ടതാണ്. ഇന്ന് ഒരടി കൂടെ മുന്നേറിയ വാറ്റ്ഫോർഡ് തകർത്തത് മികച്ച ഫോമിൽ ഉള്ള വെസ്റ്റ് ഹാമിനെ, അതും വെസ്റ്റ് ഹാമിൽ ചെന്ന്. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വാറ്റ്ഫോർഡ് വിജയിച്ചത്.

കഴിഞ്ഞ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ മുൻ ബാഴ്സലോണ താരം ഡെയ്ലഫെയു ഇന്നും ഒരു ഗോൾ നേടി വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഡീനി ആണ് മറ്റൊരു ഗോൾ നേടിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു ഡീനിയുടെ ഗോൾ‌. അവസാന നാലു മത്സരങ്ങളും ജയിച്ച ടീമായിരുന്നു വെസ്റ്റ് ഹാം.

ഇന്നത്തെ ജയം ലീഗിൽ ആറാം സ്ഥാനത്തേക്ക് വാറ്റ്ഫോർഡിനെ എത്തിച്ചു. വെസ്റ്റ് ഹാം 12ആം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

Advertisement