വാർഡ് പ്രോസിന്റെ ഫ്രീക്കിക്കിൽ ലീഡ്സിനെ സമനിലയിൽ തളച്ചു സൗതാപ്റ്റൺ

പ്രീമിയർ ലീഗിൽ ജെസ്സി മാർഷിന് കീഴിൽ പരാജയം അറിയാതെ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കി ലീഡ്സ് യുണൈറ്റഡ്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് ലീഡ്സ് ആയിരുന്നു എങ്കിലും അവസരങ്ങൾ തുറന്നത് സൗതാപ്റ്റൺ ആയിരുന്നു. ആദ്യ പകുതിയിൽ 29 മത്തെ മിനിറ്റിൽ ജാക് ഹാരിസണിലൂടെ ലീഡ്സ് ആയിരുന്നു മത്സരത്തിൽ മുന്നിലെത്തിയത്.

തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട ലീഡ്സിന് എതിരെ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സൗതാപ്റ്റൺ സമനില കണ്ടത്തി. ഫ്രീകിക്ക് എടുക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ ജെയിംസ് വാർഡ് പ്രോസ് 49 മത്തെ മിനിറ്റിൽ മറ്റൊരു അതുഗ്രൻ ഫ്രീക്കിക്കിലൂടെ അവർക്ക് സമനില സമ്മാനിച്ചു. തരം താഴ്ത്തൽ പോരാട്ടത്തിൽ ലീഡ്സിന് ഈ സമനില മികച്ച നേട്ടമാണ്. നിലവിൽ ലീഗിൽ ലീഡ്സ് 16 സ്ഥാനത്തും സൗതാപ്റ്റൺ 11 സ്ഥാനത്തും ആണ്.