Picsart 24 01 04 01 05 12 755

വാൻ ബിസാകയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയുടെ കരാർ പുതുക്കി. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് ഇപ്പോൾ കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുണൈറ്റഡ് ലിൻഡെലോഫിന്റെ കരാറും പുതുക്കിയിരുന്നു. ഇനി ഹാന്നിബലിന്റെ കരാറും യുണൈറ്റഡ് പുതുക്കാൻ സാധ്യതയുണ്ട്.

25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കിൽ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നിൽക്കുന്നുണ്ട്.

ഇപ്പോൾ ബിസാക തന്റെ കരാറിലെ അവസാന വർഷത്തിലായിരുന്നു. യുണൈറ്റഡ് താരത്തിനായി പുതിയ ദീർഘകാല കരാർ നൽകാനും ആലോചിക്കുന്നുണ്ട്.

Exit mobile version