വാൻ ബിസാക നോർവിചിനെതിരെ കളിക്കില്ല

Img 20211210 202337

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാക നോർവിചിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. യങ് ബോയ്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ അവസാന നിമിഷം ബിസാകയ്ക്ക് പരിക്കേറ്റിരുന്നു. താരത്തിന് ചെറിയ പരിക്ക് ഉണ്ട് എന്നും കളിക്കാൻ സാധ്യത കുറവാണ് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക് പറഞ്ഞു. യങ് ബോയ്സിന് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആയിരുന്ന മാറ്റിചും നോർവിചിന് എതിരെ ഉണ്ടാകില്ല.

മാറ്റിചിന് ജലദോഷം ബാധിച്ചതായാണ് മാനേജർ പറഞ്ഞത്. താരത്തിന് കൊറോണ അല്ല എന്നും ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചത് എന്നും റാങ്നിക്ക് പറഞ്ഞു. നാളെ രാത്രി 10 മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡും നോർവിചും തമ്മിലുള്ള മത്സരം.

Previous articleആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഏജന്റ്
Next articleആൻഡി മറെ പരിശീലകൻ ജാമി ഡെൽഗാഡോയുമായി പിരിഞ്ഞു