Site icon Fanport

“തനിക്ക് അടുത്ത ലെവലിലേക്ക് എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഏറ്റവും അനുയോജ്യം”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വാൻ ബിസാക തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവ് ശരിയായ സമയത്തിലാണ് എന്ന് പറഞ്ഞു. ക്രിസ്റ്റൽ പാലസ് ആണ് തന്നെ ഒരു നല്ല താരമാക്കി മാറ്റിയത്. ഇനി അടുത്ത ലെവലിലേക്ക് പോകണം അതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബ് ആണ് നല്ലതെന്ന് ബിസാക പറഞ്ഞു.

പ്രീസീസണിൽ പെർത് ഗ്ലോറിക്ക് എതിരായ മത്സരത്തിൽ ബിസാക മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക വലിയ സമ്മർദ്ദം ആണെന്നും അത് ഇവിടെ വരുമ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു എന്നും ബിസാക പറഞ്ഞു. എന്നാൽ താൻ തന്റെ കളി മാത്രം കളിച്ചാൽ പ്രശ്നമില്ല എന്നും ബിസാക പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും പാലസിൽ ബിസാകയുടെ സഹതാരവുമായിരുന്ന സാഹ യുണൈറ്റഡിലേക്ക് വരുന്ന തനിക്ക് നല്ല ഉപദേശങ്ങൾ തന്നിരുന്നു എന്നും ബിസാക പറഞ്ഞു.

Exit mobile version