ക്വാരന്റൈൻ നിർദ്ദേശം ലംഘിച്ച് വീട്ടിൽ സെക്സ് പാർട്ടി, മാഞ്ചസ്റ്റർ സിറ്റി താരത്തിനെതിരെ നടപടി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ കെയ്ല് വാൾക്കറിനെതിരെ നടപടി ഉണ്ടാകും. രാജ്യം മൊത്തം വീട്ടിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കണം എന്ന നിർദ്ദേശം നിലനിൽക്കെ വീട്ടിൽ ഒരു പാർട്ടി നടത്തിയതാണ് വാൽക്കറിനെതിരെ നടപടി ഉണ്ടാകാൻ കാരണം. രണ്ട് ലൈംഗിക തൊഴിലാളികളെ വീട്ടിൽ എത്തിച്ചാണ് വലിയ പാർട്ടി വാൽക്കർ നടത്തിയത്.

വാൽക്കറിന്റെ ഈ പ്രവർത്തി ഒട്ടും ശരിയായില്ല എന്നും അത് ക്ലബിന് തന്നെ ദോഷം ചെയ്യുന്നു എന്നും മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ഫുട്ബോൾ താരങ്ങൾ മാതൃക ആവേണ്ട ആൾക്കാർ ആണെന്നും സിറ്റി വാൽക്കറിനെ ഓർമ്മിപ്പിച്ചു. താരത്തിനെതിരെ തക്കതായ നടപടി ഉണ്ടാകും എന്നു ക്ലബ് അറിയിച്ചു. തന്റെ പ്രവർത്തി മോശമായി പോയെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നതായി വാൽക്കറും ഔദ്യോഗിക പ്രസ്താവന ഇറക്കി.

Advertisement