Site icon Fanport

വാൽക്കോട്ട് സൗത്താമ്പ്ടണിൽ തുടരും, സ്ഥിര കരാർ ഒപ്പുവെച്ചു

ഇംഗ്ലീഷ് താരം തിയോ വാൽക്കോട്ട് സൗതാമ്പ്ടണിൽ തന്നെ തുടരും. ക്ലബിൽ രണ്ടു വർഷത്തെ കരാർ ആണ് തിയോ വാൽക്കോട്ട് ഒപ്പുവെച്ചത്. എവർട്ടൺ താരമായിരുന്ന വാൽക്കോട്ട് അവസാന ഒരു വർഷമായി ലോൺ കരാറിലാണ് സൗതാമ്പ്ടണിൽ കളിച്ചിരുന്നത്. 32കാരനായ താരം ക്ലബിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു‌. സൗത്ത്പ്ടൺ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് തിയോ വാൽക്കോട്ട്‌. .

എവർട്ടണിൽ വരും മുമ്പ് 10 വർഷത്തോളം വാൽക്കോട്ട് ആഴ്സണലിലും കളിച്ചിരുന്നു. ആഴ്സണലിലെ ആദ്യ വർഷങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരമായി വാഴ്ത്തപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. പക്ഷേ കരിയറിൽ തന്റെ യഥാർത്ഥ ടാലന്റിനൊത്ത് ഉയരാൻ വാൽക്കോട്ടിനായില്ല. പരിക്കും താരത്തിന് കരിയറിൽ പലപ്പോഴും വില്ലനായി സൗതാമ്പ്ടണിൽ ദീർഘകാലം കളിച്ച് ഈ ക്ലബിൽ തന്നെ വിരമിക്കാനാണ് ഇപ്പോൾ വാൽകോട്ട് ആലോചിക്കുന്നത്‌

Exit mobile version