
ഹഡേഴ്സ് ഫീൽഡ് ടൌൺ പരിശീലകൻ ഡേവിഡ് വാഗ്നർ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം അദ്ദേഹം 2021 വരെ ക്ലബ്ബിൽ തുടരും. അടുത്ത വർഷത്തോടെ ക്ലബ്ബ്മായുള്ള കരാർ പുതുക്കാൻ ഇരിക്കെയാണ് വാഗ്നർ പുതിയ കരാർ ഒപ്പിട്ടത്.
2017 ഇൽ ക്ലബ്ബിനെ പ്രീമിയർ ലീഗിലേക്ക് പിടിച്ചുയർത്തുകയും കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ലീഗിൽ നിലനിർത്തുകയും ചെയ്തതോടെയാണ് വാഗ്നറുമായുള്ള കരാർ പുതുക്കാൻ ക്ലബ്ബ് തീരുമാനിച്ചത്.
2015 ലാണ് വാഗ്നർ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2011 മുതൽ 2015 വരെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ സഹ പരിശീലകനായിരുന്നു വാഗ്നർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial