ആക്രമണ നിരക്കാർ മാറി നിൽക്കുക, വാൻ ഡയ്ക് പ്രീമിയർ ലീഗിലെ മികച്ച കളിക്കാരൻ

- Advertisement -

ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡയ്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പി എഫ് എ യുടെ അവാർഡാണ് ഈ ഡച് താരം സ്വന്തം പേരിൽ കുറിച്ചത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഒരു ഡിഫൻഡർ ഈ അവാർഡ് നേടുന്നത്. ലണ്ടനിൽ നടന്ന ചടങ്ങിൽ താരം അവാർഡ് ഏറ്റുവാങ്ങി.

ലിവർപൂളിന്റെ ഈ സീസണിലെ മിന്നും ഫോമിലെ അഭിവാജ്യ ഘടകമായിരുന്നു താരം. സെൻട്രൽ ഡിഫൻസിൽ താരം നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ പിൻബലത്തിലാണ് ലിവർപൂൾ ലീഗിൽ 19 ക്ളീൻ ഷീറ്റുകൾ നേടിയത്. കൂടാതെ ടീമിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിക്കുന്നതിലും വിർജിൽ നിർണായക പങ്ക് വഹിച്ചു.

പ്രീമിയർ ലീഗിലെ ആക്രമണ നിരയിലെ പേര് കേട്ട താരങ്ങളായ റഹീം സ്റ്റെർലിങ്, ബെർനാടോ സിൽവ, ഈഡൻ ഹസാർഡ്, സാഡിയോ മാനെ എന്നിവരെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ലിവർപൂൾ താരം മുഹമ്മദ് സലാഹാണ് കഴിഞ്ഞ വർഷത്തെ അവാർഡ് നേടിയത്.

Advertisement