വിറ്റൊർ മാറ്റോസ് ലിവർപൂളിനൊപ്പം

ലിവർപൂൾ ക്ലബിന്റെ കോച്ചിംഗ് സ്റ്റാഫിൽ പുതിയ ഒരു മെമ്പർ കൂടെ. പോർച്ചുഗലിൽ പോർട്ടോയുടെ ബി ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്ന വിറ്റൊർ മാറ്റീസ് ആണ് ക്ലോപ്പിനൊപ്പം ചേർന്നത്. ലിവർപൂളിൽ എലൈറ്റ് ഡെവലപ്മെന്റ് കോച്ചയാകും മാറ്റോസ് പ്രവർത്തിക്കുക. മുമ്പ് ചൈനീസ് ക്ലബായ ഷാൻഡോങ് ലുനെങിന്റെ അണ്ടർ 16 ടീമിന്രെ ഹെഡ് കോച്ചായും മാറ്റോസ് പ്രവർത്തിച്ചിരുന്നു.

31കാരനായ വിറ്റൊർ മാറ്റോസ് യുവേഫ എലൈറ്റ് യൂത്ത് എ ലൈസൻസ് ഉള്ള പരിശീലകനാണ്. 2011 മുതൽ 2016 വരെ പോർട്ടോ ക്ലബിൽ വിവിധ ഏജ് ഗ്രൂപ്പുകൾക്കൊപ്പം മാറ്റോസ് പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version