ട്രാൻസ്ഫർ റെക്കോർഡ് തിരുത്തി വില്ല, ബ്രസീലിയൻ സ്‌ട്രൈക്കറെ സ്വന്തമാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കാനൊരുങ്ങി ആസ്റ്റൺ വില്ല. ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയായ 22 മില്യൺ യൂറോ നൽകി അവർ ബ്രസീലിയൻ സ്‌ട്രൈക്കർ വെസ്ലി മൊറായസിനെ സ്വന്തമാക്കി. ബെൽജിയൻ ലീഗ് ടീമായ ക്ലബ്ബ് ബ്രെഗിൽ നിന്നാണ് താരം വില്ല പാർക്കിൽ എത്തുന്നത്. താരത്തിന്റെ മെഡിക്കലും ഇന്റർനാഷണൽ ക്ലിയറൻസും ബാക്കിയുണ്ട്.

ബെൽജിയൻ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ പ്രീമിയർ ലീഗിലേക്ക് എത്താൻ സഹായിച്ചത്. കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് താരം 17 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 22 വയസുകാരനായ വെസ്ലി 2 തവണ ബെല്ജിയൻ ലീഗ് കിരീടം നേടിയിട്ടുണ്ട്.

Exit mobile version