Picsart 25 08 23 21 56 31 598

ആസ്റ്റൺ വില്ലയെ വീഴ്ത്തി ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി സീസണിലെ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്. ആദ്യ മത്സരത്തിൽ പരാജയം അറിഞ്ഞ ബ്രന്റ്ഫോർഡ് സ്വന്തം മൈതാനത്ത് പുതിയ സ്‌ട്രൈക്കർ ഡാങ ഒട്ടാരോയുടെ 12 മത്തെ മിനിറ്റിലെ ഗോളിന് ആണ് ജയം കണ്ടത്. തുടർന്ന് സമനിലക്ക് ആയി വില്ല ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുക ആയിരുന്നു.

അതേസമയം സണ്ടർലാന്റിനെ സ്വന്തം മൈതാനത്ത് 2-0 നു തോൽപ്പിച്ചു ബേർൺലിയും ആദ്യ ജയം കണ്ടെത്തി. 47 മത്തെ മിനിറ്റിൽ ജോഷുവ ഗള്ളനും, 88 മത്തെ മിനിറ്റിൽ ജെയ്ഡൻ ആന്റണിയും ആണ് അവർക്ക് ആയി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ നാലാം മിനിറ്റിൽ മാർക്കസ് ടാവനിയർ നേടിയ ഗോളിന് ബോർൺമൗത്ത് 10 പേരായി ചുരുങ്ങിയ വോൾവ്സിനെയും തോൽപ്പിച്ചു. വോൾവ്സിന്റെ ടോട്ടിയാണ് ചുവപ്പ് കാർഡ് കണ്ടത്.

Exit mobile version