Site icon Fanport

ആസ്റ്റൺ വില്ലയ്ക്ക് തിരിച്ചുവരവിലെ ആദ്യ ജയം

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ശേഷം ആസ്റ്റൺ വില്ലയ്ക്ക് ആദ്യ വിജയം. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു ആസ്റ്റൺ വില്ല ഇന്ന് എവർട്ടണെ ആണ് പരാജയപ്പെടുത്തിയത്. വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വില്ലയുടെ വിജയം.

എവർട്ടൺ ഉയർത്തിയ വലിയ വെല്ലുവിളി സമർത്ഥമായി തന്നെയാണ്‌ വില്ല മറികടന്നത്. ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ വെസ്ലിയാണ് വില്ലയ്ക്ക് ലീഡ് നൽകിയത്. ആ ലീഡ് നന്നായി ഡിഫൻഡ് ചെയ്യാൻ വില്ലയ്ക്കായി. കളിയുടെ അവസാന നിമിഷം എൽ ഗാസി നേടിയ ഗോളാണ് വില്ലയുടെ വിജയൻ ഉറപ്പിച്ചത്. ഇറ്റാലിയൻ യുവതാരം മൊയിസി കീനെ ഒക്കെ എവർട്ടൺ ഇറക്കിയിരുന്നു എങ്കിലും വില്ല ഡിഫൻസിനെ കീഴ്പ്പെടുത്താൻ ഇന്ന് അത് മതിയായിരുന്നില്ല.

Exit mobile version