ടെറി ആസ്റ്റണ്‍ വില്ല വിട്ടു

- Advertisement -

മുൻ ചെൽസി ക്യാപ്റ്റൻ ജോണ് ടെറി ആസ്റ്റണ്‍ വില്ല വിട്ടു. വില്ലയുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുമ്പോൾ ടെറി ക്ലബ്ബ് വിടും. വില്ലക്ക് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടാൻ ആവാതെ വന്നതോടെയാണ് ടെറി ക്ലബ്ബ്മായുള്ള കരാർ പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്.

2017 ഇൽ ചെൽസി വിട്ട ടെറി ഫ്രീ ട്രാൻസ്ഫറിലാണ് വില്ലയിൽ എത്തുന്നത്. സ്റ്റീവ് ഭ്രൂസിന് കീഴിൽ മികച്ച പ്രകടനം നടത്തിയ ടെറി അവരെ പ്ലെ ഓഫിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. പക്ഷെ പ്ലെ ഓഫ് ഫൈനലിൽ ഫുൾഹാമിനോട് എതിരില്ലാത്ത ഒരു ഗോളിന് വില്ല തോൽവി വഴങ്ങിയിരുന്നു.

പ്രൊമോഷൻ നേടിയാൽ ടെറിക്ക് പുതിയ കരാർ നൽകാനും ചെൽസിക്ക് എതിരെ കളിക്കാതിരിക്കാനും അടക്കമുള്ള ഓപ്ഷൻ വില്ല നൽകിയിരുന്നു.

വില്ല വിടുന്ന ടെറി കളി നിർത്തുമോ അതോ വേറൊരു ടീമിനായി കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement