ആസ്റ്റൺ വില്ലയെ ഞെട്ടിച്ച് ബേർൺലി ജയം

20210128 024607
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിലേക്ക് അടുക്കാൻ ഇറങ്ങിയ ആസ്റ്റൺ വില്ലയ്ക്ക് പരാജയം. ബേർൺലിയാണ് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചത്. 76ആം മിനുട്ടിൽ വരെ 2-1 എന്ന സ്കോറിന് മുന്നിട്ടു നിന്ന ശേഷമാണ് ആസ്റ്റൺ വില്ല 3-2ന് പരാജയപ്പെട്ടത്. ഇന്ന് തുടക്കത്തിൽ 14ആം മിനുട്ടിൽ തന്നെ ലീഡ് എടുക്കൻ സന്ദർശകരായ ആസ്റ്റൺ വില്ലയ്ക്ക് ആയിരുന്നു. വാറ്റ്കിൻസ് ആണ് വില്ലയ്ക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മീയിലൂടെ ഗോൾ മടക്കാൻ ബേർൺലിക്ക് ആയി. പക്ഷെ 68ആം മിനുട്ടിൽ ഗ്രീലിഷിലൂടെ വീണ്ടും ലീഡ് എടുക്കാൻ ആസ്റ്റൺ വില്ലയ്ക്കായി. പക്ഷെ ബേർൺലി പതറിയില്ല. 76ആം മിനുട്ടിൽ മക്നീൽ ബേർൺലിക്ക് രണ്ടാം ഗോൾ നൽകി. സ്കോർ 2-2. പിന്നാലെ 78ആം മിനുട്ടിൽ ക്രിസ് വൂഡിലൂടെ ബേർൺലി വിജയ ഗോളും നേടി. ബേർൺലിഈ ജയത്തോടെ 22 പോയിന്റിൽ എത്തി. 29 പോയിന്റുള്ള വില്ല ഇപ്പോൾ ലീഗിൽ പത്താമതാണ് ഉള്ളത്.

Advertisement