പാട്രിക് വിയേരക്ക് കൊറോണ പോസിറ്റീവ്

ഇന്ന് ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ക്രിസ്റ്റൽ പാലസിറങ്ങുമ്പോൾ ഒപ്പം അവരുടെ പരിശീലക‌ൻ പാട്രിക് വിയേര ഉണ്ടാകില്ല. പരിശീലകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ക്ലബ് പറഞ്ഞു. അസിസ്റ്റന്റ് മാനേജർ ഒസിയാൻ റോബർട്ട്സ് ഇന്ന് ടീമിന്റെ ചുമതലയേൽക്കും. വിയേര ഇപ്പോൾ ഐസൊലേഷനിൽ ആണ് എന്നും ക്ലബ് അറിയിച്ചു. ഇന്നലെ നടന്ന പ്രീമിയർ ലീഗിലെ കൊറോണ ടെസ്റ്റിൽ 90 പോസിറ്റീവ് കേസുകൾ കണ്ടെത്തിയുരുന്നു. ക്രിസ്റ്റൽ പാലസ് അവരുടെ മത്സരം മാറ്റിവെക്കാൻ അപേക്ഷ നൽകിയിരുന്നു എങ്കിലും ആ അപേക്ഷ അധികൃതർ തള്ളുകയായിരുന്നു.

Exit mobile version