ആഴ്‌സണൽ ആരാധകൻ ആയ ഹാമിൾട്ടൻ ചെൽസി വാങ്ങിക്കാൻ പോകുന്നത് വിചിത്രം! ഹാമിൾട്ടനെ ചൊറിഞ്ഞു വെർസ്റ്റാപ്പൻ

ഏഴു തവണ ഫോർമുല വൺ ജേതാവ് ആയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ ചെൽസി വാങ്ങുന്നതിൽ പങ്കാളി ആകുന്നതിനെ പരിഹസിച്ചു അദ്ദേഹത്തിന്റെ എതിരാളിയായ എതിരാളിയായ നിലവിലെ ലോക ചാമ്പ്യനായ റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. ഹാമിൾട്ടൻ ആഴ്‌സണൽ ആരാധകൻ ആണ് താൻ കരുതിയത് എന്നും അങ്ങനെയുള്ള ആൾ എതിരാളിയായ ചെൽസിയെ മേടിക്കുന്നത് വിചിത്രമാണ് എന്നും വെർസ്റ്റാപ്പൻ പറഞ്ഞു.

പി.എസ്.വി ആരാധകൻ ആയ താൻ ഒരിക്കലും അയാക്സിനെ മേടിക്കുന്നതിനെ കുറിച്ചു ചിന്തിക്കുക കൂടിയില്ലെന്നും ഡച്ച് ഡ്രൈവർ കൂട്ടിച്ചേർത്തു. എല്ലാവർക്കും അവരുടെ പണം കൊണ്ടു എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞ വെർസ്റ്റാപ്പൻ താൻ ആണ് ഏതെങ്കിലും ക്ലബ് വാങ്ങുന്നത് എങ്കിൽ താൻ അത് തനിക്ക് നിയന്ത്രിക്കുന്ന വിധം പൂർണമായും വാങ്ങിക്കാൻ ആണ് നോക്കുക അല്ലാതെ ചെറിയ ഉടമസ്ഥൻ ആവാൻ നിൽക്കില്ല എന്നും കൂട്ടിച്ചേർത്തു. നിലവിൽ സർ മാർട്ടിൻ ബ്രോടന്റെ ചെൽസി വാങ്ങിക്കാനുള്ള ശ്രമത്തിൽ ലൂയിസ് ഹാമിൾട്ടൻ, സെറീന വില്യംസ് എന്നിവർ പങ്കാളികൾ ആണ്.