“എനിക്ക് ഒലെയെ വിശ്വസിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് എന്നെ ആവശ്യമില്ലെങ്കിൽ, എന്നെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നു” – വാൻ ഡെ ബീക്

Img 20210907 141111

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിരാശയിൽ അല്ല എന്നും താൻ പരിശീലകനെ വിശ്വസിക്കുന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡെ ബീക്. ഈ സീസണിൽ ഇതുവരെ യുണൈറ്റഡിനായി ഇറങ്ങാൻ വാൻ ഡെ ബീകിനായിട്ടില്ല.

“ഞാൻ ഈ ക്ലബിക് തുടരണം എന്ന് ക്ലബ് ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമായിരുന്നു. മാനേജർ എന്നെക്കുറിച്ച് ശരിക്കും പോസിറ്റീവാണ്, ‘എനിക്ക് നിന്നെ വേണം, ഞാൻ നിന്നെ ഇവിടെ നിലനിർത്താൻ ആഗ്രഹിക്കുന്നു’. എന്ന് ഒലെ പറഞ്ഞു എന്നും വാൻ ഡെ ബീക് പറഞ്ഞു.
“തീർച്ചയായും, സീസണിന്റെ തുടക്കത്തിൽ കളിക്കാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ഞാൻ ഒരു മിനിറ്റ് പോലും കളിച്ചില്ല” എന്നാൽ ഒലെ തന്റെ പരിശീലനത്തിലെ പ്രകടനത്തിൽ തൃപ്തനാണ്. തനിക്ക് അവസരം കിട്ടും എന്ന് തന്നെ വിശ്വസിക്കുന്നു. വാൻ ഡെ ബീക് പറഞ്ഞു.

“എനിക്ക് ഒലെയെ വിശ്വസിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് എന്നെ ആവശ്യമില്ലെങ്കിൽ, എന്നെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നു” വാൻ ഡെ ബീക് പറഞ്ഞു.

Previous articleയുവ താരം നിന്തോയ് ഇനി ചെന്നൈയിനിൽ
Next articleബ്രാഡൻ ഇന്മാൻ ഇനി മുംബൈ സിറ്റിക്ക് ഒപ്പം