Site icon Fanport

വാർഡിക്ക് പരിക്ക് രണ്ട് മാസത്തോളം പുറത്ത്

ലെസ്റ്റർ സിറ്റിയിൽ ഒരു താരം കൂടെ പരിക്കേറ്റ് പുറത്തായി. അവരുടെ വെറ്ററൻ സ്ട്രൈക്കർ വാർഡി ആണ് ഇപ്പോൾ പരിക്കേറ്റ് പുറത്തായിരിക്കുന്നു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. താരം 2 മാസത്തോളം പുറത്തായിരിക്കും എന്ന് ക്ലബ് അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ വാർഡി കളിച്ചിരുന്നില്ല. ലിവർപൂളിന് എതിരായ മത്സരത്തിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്. താരത്തിന് സർജറി വേണ്ടി വരില്ല.

ലെസ്റ്ററിന്റെ മറ്റൊരു ഫോർവേഡായ ഡാകയും പരിക്കേറ്റ് പുറത്താണ്‌. ഇഹെനാചോ ആണെങ്കിൽ ആഫ്രിക്കൻ നാഷൺസ് കപ്പിൽ കളിക്കാനായി രാജ്യത്തിന് ഒപ്പം ചേർന്നു. ലെസ്റ്ററിന്റെ ഡിഫൻഡർ ജോണി ഇവാൻസും ദീർഘകാലമായി പരിക്കിന്റെ പിടിയിലാണ്‌.

Exit mobile version