Picsart 24 03 20 14 22 15 779

വരാനെയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയുടെ കരാർ പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് യുണൈറ്റഡ് ഉപയോഗിച്ചിരുന്നില്ല. ഇനി 3 മാസത്തെ കരാർ മാത്രമെ വരാനെയ്ക്ക് ബാക്കിയുള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. ഇതോടെ വരാനെ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാവുകയാണ്.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

Exit mobile version