വരാനെ ലീഡ്സിന് എതിരെ കളിക്കില്ല, സാഞ്ചോ കളിക്കും

നാളെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുമ്പോൾ അവരുടെ ഒപ്പം പുതിയ സൈനിംഗ് വരാനെ ഉണ്ടാകില്ല. വരാനെയുടെ സൈനിംഗ് ഇനിയും പൂർത്തിയായിട്ടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ചില സാങ്കേതിക നടപടികൾ ബാക്കിയുണ്ട് എന്നും അതുകൊണ്ട് താരത്തെ ഇനിയും സ്ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ ആയില്ല എന്നും ഒലെ പറഞ്ഞു. വരാനെ ഇതുവരെ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല എന്നും അതുകൊണ്ട് തന്നെ താരത്തെ ഇറക്കുക സാധ്യമല്ല എന്നും അദ്ദേഹം പറയുന്നു.

ക്വാരന്റൈൻ ആണ് വരാനെ ട്രാൻസ്ഫർ നീളാൻ കാരണം എന്നും ഒലെ പറഞ്ഞു. എന്നാൽ മറ്റൊരു പുതിയ സൈനിംഗ് ആയ സാഞ്ചോ യുണൈറ്റഡിനൊപ്പം നാളെ ഉണ്ടാകും എന്നും പരിശീകൻ പറഞ്ഞു. സാഞ്ചോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ ആകില്ല. എന്നാൽ താരം ലീഡ്സിനെതിരെ കളിക്കും എന്ന് ഒലെ ഉറപ്പ് പറഞ്ഞു.

Exit mobile version