Picsart 23 08 30 15 58 11 499

വരാനെക്ക് പരിക്ക്, ആഴ്സണലിന് എതിരായ മത്സരത്തിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചടി കൂടെ. അവരുടെ പ്രധാന സെന്റർ ബാക്ക് ആയ റാഫേൽ വരാനെക്ക് പരിക്കേറ്റിരിക്കുകയാണ്. അടുത്ത ആഴ്ചകളിൽ താരം ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിന് ഇടയിൽ വരാനെക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇമി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ വരാനെ തിരികെയെത്താൻ സാധ്യതയുള്ളൂ.

അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടാൻ ഇരിക്കുകയാണ്. അതിനിടയിൽ ഈ വാർത്ത യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്‌. വരാനെയുടെ അഭാവത്തിൽ ലിസാൻഡ്രോയും ലിൻഡെലോഫും ആകും യുണൈറ്റഡിന്റെ സെന്റർ ബാക്കുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ലൂക് ഷോ, മേസൺ മൗണ്ട്, ഹൊയ്ലുണ്ട്, മലാസിയ തുടങ്ങി നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.

Exit mobile version