വാൻ ഡയ്ക്കിനും പരിക്ക്, ലിവർപൂൾ ആശങ്കയിൽ

മുഹമ്മദ് സലാക്ക് പിന്നാലെ ലിവർപൂൾ ഡിഫൻഡർ വാൻ ഡയ്ക്കിനും പരിക്ക്. രാജ്യാന്തര മത്സരങ്ങൾക്ക് ഇടയിലാണ് ഇരുവർക്കും പരിക്കേറ്റത്. ജർമനിക്ക് എതിരായ ഹോളണ്ടിന്റെ വിജയത്തിൽ ഗോളോടെ നിർണായക പങ്ക് വഹിച്ച വാൻ ഡയ്ക്കിന് ബെൽജിയത്തിന് എതിരായ സൗഹൃദ മത്സരത്തിൽ കളിക്കാനാവില്ല എന്ന് ഹോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ സ്ഥിതീകരിച്ചു.

ലിവർപൂളിന്റെ കിരീട പ്രതീക്ഷകളിൽ നിർണായക സാന്നിധ്യമാണ് സെൻട്രൽ ഡിഫൻഡറായ വാൻ ഡയ്ക്. പക്ഷെ പരിക്കേറ്റ താരത്തിന് എത്ര മത്സരങ്ങളിൽ പുരത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമായിട്ടില്ല. ലിവർപൂളിന്റെ ഹഡേഴ്‌സ് ഫീല്ഡിന് എതിരായ മത്സരത്തിന് മുൻപ് താരം പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് തന്നെയാണ് ആൻഫീൽഡ് ക്ലബ്ബിന്റെ പ്രതീക്ഷ.

Previous articleയാദവിനൊപ്പം ജഡേജയും, വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിനു തിരശ്ശീല
Next articleരണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ ജയം, പരമ്പര സ്വന്തം