Site icon Fanport

വാൻ ഹാലിന് കീഴിൽ താൻ പരാജയപ്പെടാൻ കാരണം ഉണ്ട് എന്ന് സാഹ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വിൽഫ്രഡ് സാഹ താൻ യുണൈറ്റഡിൽ പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കി. മോയിസിന് കീഴിൽ അവസരം കിട്ടാതിരുന്ന സാഹ വാൻ ഹാലിന്റെ കീഴിൽ എങ്കിലും യുണൈറ്റഡ് നിരയിൽ ഫോമിലാകാം എന്നാണ് കരുതിയതെന്ന് പറഞ്ഞു. എന്നാൽ വാൻ ഹാൽ തന്നെ പരാജയപ്പെടാൻ വേണ്ടി മാത്രമാണ് ഒരുക്കിയത്. ഒരു സ്ട്രൈക്കറായോ വിങ് ബാക്കായോ മാത്രമെ കളിക്കാൻ സാധിക്കുള്ളൂ എന്നാണ് വാൻ ഹാൽ തന്നോട് പറഞ്ഞത്. സാഹ പറയുന്നു.

എന്നാൽ താൻ മുമ്പ് ഒരിക്കൽ പോലും ഈ രണ്ട് പൊസിഷനിലും കളിച്ചിട്ടുണ്ടായിരുന്നില്ല. സാഹ പറഞ്ഞു. തനിക്ക് അവസരം ലഭിച്ചതാകട്ടെ റയൽ മാഡ്രിഡിനെയും ഇന്ററിനെയും പോലുള്ള വലിയ ടീമുകൾക്ക് എതിരെ ആയിരുന്നു. പിന്നീട് തനിക്ക് അവസരം ലഭിച്ചെ ഇല്ലാ എന്നും സാഹ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കാലം വളരെ മോശമായിരുന്നു എന്നും സാഹ പറഞ്ഞു.

Exit mobile version