“വാൻ ഡൈക് അല്ല ലോകത്തെ മികച്ച ഡിഫൻഡർ, ലിവർപൂളിനെ എലാവരും വെറുക്കുന്നു”

പ്രീമിയർ ലീഗിൽ ഞായറാഴ്ച നടക്കേണ്ടത് ഒരു വലിയ പോരാട്ടമാണ്. മേഴ്സിസൈഡ് ഡാർബിയിൽ എവർട്ടണ ലിവർപൂളും നേർക്കുനേർ. വൈരികൾ തമ്മിലുള്ള ആ മത്സരത്തിനു മുന്നോടിയായി വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് എവർട്ടന്റെ സ്ട്രൈക്കർ റിച്ചാർലിസൺ. ഇംഗ്ലണ്ടിലെ എല്ലാ മനുഷ്യരും ലിവർപൂളിനെ വെറുക്കുന്നുണ്ട് എന്നാണ് റിച്ചാർലിസൺ പറയുന്നത്.

എല്ലാവരും വാഴ്ത്തുന്ന ലിവസെന്റർ ബാക്കായ വാൻ ഡൈക് അത്ര വലിയ ഡിഫൻഡർ അല്ല എന്നും റിച്ചാർലിസൺ പറയുന്നു. ലോകത്തെ മികച്ച മൂന്ന് താരങ്ങളിൽ ഒന്നായി വാൻ ഡൈകിനെ പരിഗണിച്ചത് എങ്ങനെ എന്ന് അറിയില്ല‌. അദ്ദേഹം ഇപ്പോൾ ലോകത്തെ മികച്ച സെന്റർ ബാക്ക് പോലുമല്ല എന്ന് റിച്ചാർലിസൺ പറയുന്നു. തിയാഗോ സിൽവ, മാർകിനസ്, സെർജിയോ റാമോസ് എന്നിവരൊക്കെ വാൻ ഡൈകിനേക്കാൾ എത്രയോ മികച്ച ഡിഫൻഡേഴ്സ് ആണെന്നും റിച്ചാർലിസൺ പറയുന്നു.

Exit mobile version