Site icon Fanport

“വാൻ ഡൈകാണ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സെന്റർ ബാക്ക്”

ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക് ആണ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ കൊമ്പനി. വാൻ ഡൈകിന്റെ ലിവർപൂളിലെ പ്രകടനം അത്രയ്ക്ക് മികച്ചതാണ് എന്നാണ് കൊമ്പനി പറയുന്നത്. ഒരു ഡിഫൻഡറുടെ കഴിവ് തന്റെ ഒപ്പം ഉള്ളവരെ വരെ മെച്ചപ്പെടുത്തുക എന്നതാണ്. അതിന് വാൻ ഡൈകിന് നന്നായി ആകുന്നുണ്ട് എന്ന് കൊമ്പനി പറഞ്ഞു.

ലിവർപൂൾ വാൻ ഡൈക് വരുന്നതിന് മുമ്പ് ശേഷം എന്ന് രണ്ട് ടീമുകൾ ഉണ്ട് എന്ന് കൊമ്പനി പറഞ്ഞു. ടെറിയും ഫെർഡിനാൻഡും എന്നും പോലെ വർഷങ്ങളോളം കളിച്ചില്ല എങ്കിൽ കൂടെ വാൻ ഡൈക് തന്നെയാണ് മികച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവസാന രണ്ടു വർഷം കൊണ്ട് തന്നെ വാൻ ഡൈക് അത് തെളിയിച്ചു കഴിഞ്ഞു എന്നും കൊമ്പനി പറഞ്ഞു.

Exit mobile version