വാൻ ഡെ ബീക് കഴിവ് തെളിയിക്കാൻ വേണ്ടി തയ്യാറായി നിൽക്കുകയാണ് എന്ന് ഒലെ

വാൻ ഡെ ബീക്ക് മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹത്തിന് അവസരം ലഭിക്കും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ മാഞ്ചസ്റ്ററിൽ എത്തിയ വാൻ ഡെ ബീകിന് ഇതുവരെ യുണൈറ്റഡിൽ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഈ സീസണിൽ ഒലെ ഇതുവരെ താരത്തെ കളത്തിൽ ഇറക്കിയിട്ടില്ല. എന്നാൽ വാൻ ഡെ ബീകിന്റെ അവസരം വരും എന്ന് തന്നെ ഒലെ പറയുന്നു. കഴിഞ്ഞ സീസൺ വാൻ ഡെ ബീകിന് നിരാശയാർന്ന സീസണായിരുന്നു. ഒലെ പറഞ്ഞു.

വാൻ ഡെ ബീക് കഠിന പ്രയത്നം ചെയ്യുന്നുണ്ട്. താരം കളിക്കാൻ തയ്യാറാണ്. തന്റെ കഴിവ് തെളിയിക്കാൻ കാത്തിരിക്കുകയാണ് വാൻ ഡെ ബീക്. ഒലെ പറഞ്ഞു. വാൻ ഡോ ബീകിന് ആറാം നമ്പറിൽ മിഡ്ഫീൽഡറായും എട്ടാം നമ്പറിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും 10ആം നമ്പറിലും കളിക്കാൻ ആകും എന്ന് ഒലെ പറഞ്ഞു.